¡Sorpréndeme!

ദിലീപിന് സമന്‍സ്, ഡിസംബര്‍ 19 നിര്‍ണ്ണായകം | filmibeat Malayalam

2017-12-07 36 Dailymotion

Court issues summons to Dileep

നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത്. അടുത്തത് വിചാരണ നടപടികളാണ്. കേസിന്റെ വിചാരണ എന്നാണ് ആരംഭിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേസിന്റെ വിചാരണ നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ടു ദിലീപ് സമന്‍സ് അയച്ചിരിക്കുകയാണ്. ഡിസംബര്‍ 19ന് നേരിട്ടു ഹാജരാവണമെന്നാണ് സമന്‍സ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവാനാണ് ദിലീപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കു നല്‍കും. . ഇനി തെളിവുകളാവും കേസിന്റെ വിധി നിര്‍ണയിക്കുക. ഡിസംബര്‍ 22നാണ് കേസിന്റെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്.